01:26am 23 October 2026
NEWS
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎമ്മും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരും പ്രതികൾ
26/05/2025  02:32 PM IST
nila
 കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎമ്മും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരും പ്രതികൾ

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎമ്മിനെയും സിപിഎം നേതാക്കളെയും പ്രതിചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സിപിഎമ്മിന്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരും കേസിൽ പ്രതികളാണ്. എ സി മൊയ്തീൻ 67ാം പ്രതിയും എം എം വർഗീസ് 69ാം പ്രതിയും കെ രാധാകൃഷ്ണൻ 70ാം പ്രതിയുമാണ്. 

അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികളെ കൂടി ഉൾപ്പെടുത്തിയതോടെ കേസിൽ മൊത്തം പ്രതികൾ 83 ആയി. അതേസമയം, നേരത്തേ ഈ ഡി ചോദ്യം ചെയ്ത മുൻ എംപി പി കെ ബിജു, കേരള ബാങ്ക് വൈസ് ചെയർമാൻ എംകെ കണ്ണൻ എന്നിവരെ പ്രതി ചേർത്തിട്ടില്ല.

വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗൺസിലർ മധു അമ്പലപുരമാണ് കേസിലെ ഒന്നാം പ്രതി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്. സിപിഎം പൊറത്തുശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എആർ പീതാംബരൻ, പൊറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എംബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവർത്തകരായ മറ്റ് പ്രതികൾ.

തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാണെന്ന് ഇ ഡി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണെന്നും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img